സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു.

0
482

കൊല്ലം: കോവിഡ് -19 രോഗം പടരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തിലെ വനം,വന്യജീവി വകുപ്പിന് കീഴിലെ മുഴുവന്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു. സംസ്ഥാനത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസം സംരംഭമായ ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററും മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ അനുവദിക്കില്ല. സര്‍ക്കാര്‍ നടത്തുന്ന കോവിഡ്-19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് എര്‍ത്ത് സെന്ററില്‍ സന്ദര്‍ശനം വിലക്കുകയാണെന്ന് ജടായു എര്‍ത്ത് സെന്റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് അഞ്ചല്‍ പറഞ്ഞു.