മുംബൈയിലെ പനവേലുള്ള കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തില്‍ കലാശിച്ചത്. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച കിയ സെൽടോസ് എന്ന മോഡൽ കാർ അബദ്ധവശാൽ ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.
ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം പാർക്ക് ചെയ്യുമ്പോൾ ഗിയർ മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ കാറിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ പരിക്കുകളൊന്നുമില്ലാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്തിരുന്ന മറ്റൊരു കിയ സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്

You must be logged in to post a comment Login