തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത് ആരോഗ്യവകുപ്പിലേക്ക് നിയമിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. തിരുവന്തപുരത്ത് വച്ച് അര്‍ത്ഥരാത്രിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു. ആരോഗ്യവകുപ്പില്‍ നിയമിച്ച് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു.
ഡോക്ടര്‍ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല.
ജനുവരി അവസാനം ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 3നു രാത്രി 12.55നാണു ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. ശ്രീറാമിനെതിരെ കേസില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

You must be logged in to post a comment Login