ശരീരത്തിന് ബെസ്റ്റ്, ഇവ ശീലമാക്കിക്കോളൂ

0
467

ഈ വേനല്‍കാലത്ത് ശരീരത്തിന് കുളിര്‍മയും പ്രതിരോധ ശേഷിയും ലഭിക്കാന്‍ ഈ പാനീയങ്ങള്‍ ശീലമാക്കിക്കോളൂ;

തക്കാളി ജ്യൂസ്: വൈറ്റമിന്‍ എ. വൈറ്റമിന്‍ സി എന്നിവയുടെ ഉറവിടം. അണുബാധയെ ചെറുക്കാന്‍ തക്കാളി ജ്യൂസ് അത്യുത്തമം. ആപ്പിള്‍, കാരറ്റ്, ഓറഞ്ച് എന്നിവയുടെ ജ്യൂസ്. ചര്‍മ്മത്തിന് വളരെ മികച്ച ജ്യൂസ്. വൈറ്റമിന്‍ സി. എ എന്നിവ അടങ്ങിയ ജ്യൂസ്. രോഗപ്രതിരോധശേഷി ഉണ്ടാകാന്‍ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യവും ഇവയില്‍ ഉണ്ട്.

ഓറഞ്ച്, മുന്തിരി എന്നിവ ചേര്‍ന്നുളള ജ്യൂസ്. ഇതിലും അടങ്ങിയിട്ടുള്ളത് വൈറ്റമിന്‍എയും വൈറ്റമിന്‍ സിയും ആണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.

ബീറ്റ്‌റൂട്ട്, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍ ജ്യൂസ്… വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറ. രോഗപ്രതിരോധശേഷിക്ക് ഉത്തമം. ഇവയില്‍ അയണ്‍, കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഇഞ്ചി, മഞ്ഞള്‍ എന്നിവയില്‍ ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങളും ഉണ്ട്. മറ്റൊരു പ്രധാന ഫലമാണ് തണ്ണിമത്തന്‍. ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ നിര്‍ജലികരണത്തെ കുറയ്ക്കും. ഇതിലും വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു.