ശബരിമലയില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നും അക്രമം ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി.
ക്രമസമാധാന നില പരിഗണിച്ച് യുവതികള്‍ക്ക് സംരക്ഷണത്തിനായി വിധി പറയില്ലന്നും ഹർജിക്കാരോട് വിശാലബഞ്ച് കേസ് പരിഗണിക്കുന്നത് വരെ കാത്തിരിക്കാനും സുപ്രീം കോടതി നിര്‍ദേശം നൽകി. രെഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. എന്നാൽ ശബരിമല യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി വെക്തമാക്കി.
ശബരിമല യുവതി പ്രവേശവിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിന്ദു അമ്മിണിയും ദർശനത്തിനു സുരക്ഷ നൽകാൻ ആവശ്യപ്പെട്ട് രെഹന ഫാത്തിമയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടു വച്ചത്.