ഹൈദരാബാദ് : വി.സി. സജ്ജനാറിന്റെ അധികാര പരിധിയില്‍ ഏറ്റുമുട്ടല്‍ കൊല നടക്കുന്നതു രണ്ടാം വട്ടം. വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു തീ കൊളുത്തി കൊന്ന പ്രതികള്‍ ഇന്നു രാവിലെ വെടിയേറ്റു വീണത് വി.സി. സജ്ജനാറിന്റെ അധികാരപരിധിയിലാണ്.
2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച കേസിലെ പ്രതികളായ മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നത് സജ്ജനാര്‍ വാറങ്കല്‍ എസ് പി ആയിരുന്ന സമയത്താണ് . അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് അദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരുന്നു.
നവംബര്‍ 28 ന് ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടന്നിരുന്നു. പ്രതികള്‍ ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ മുന്‍പ് പറഞ്ഞിരുന്നു.

You must be logged in to post a comment Login