Connect with us

    Hi, what are you looking for?

    News

    വളവിൽ നിന്നുള്ള വാഹന പരിശോധന ചോദ്യം ചെയ്ത പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ല് അടിച്ചുകൊഴിച്ച് പോലീസ് !

    വളവിൽ നിന്നുള്ള വാഹന പരിശോധന ചോദ്യം ചെയ്ത പിഎസ്‌സി ഉദ്യോഗസ്ഥന്റെ പല്ല് അടിച്ചുകൊഴിച്ച് പോലീസ്.

    ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് . റോഡിന്റെ വളവിൽ നിന്ന് ഇരുട്ടത്ത് വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം പിഎസ്‌സി ഓഫീസിലെ ഉദ്യോഗസ്ഥനായ ചേർത്തല ഇല്ലിക്കൽ രമേശ് എസ്(52) നാണ് പോലീസ് മർദ്ദനമേറ്റത്.

    പോലീസുകാർ റോഡിലേക്ക് ചാടി വീണ് വാഹന പരിശോധന നടത്തരുതെന്നും യാത്രക്കാരോട് സൗമ്യമായി പെരുമാറണമെന്നും മറ്റും വിശദീകരിച്ചു കൊണ്ട് ഡിജിപി പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, ഈ ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് പോലീസ് വാഹനപരിശോധന നടത്തിയതെന്ന് രമേശ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് ചേർത്തലയിലേക്ക് രമേശ് ജോലി കഴിഞ്ഞ് പോകുന്നതിനിടെയായിരുന്നു സംഭവം .

    പോലീസ് മർദ്ദനത്തിൽ പല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേൽക്കുകയും ചെയ്ത രമേശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു ദിവസങ്ങൾക്ക് ശേഷം വാഹന പരിശോധനക്ക് നിന്ന പോലീസുകാർക്കെതിരെ രമേശ് ഡിജിപിക്ക് പരാതി നൽക്കുകയായിരുന്നു. പിഎസ്‌സി ചെയർമാൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

    സംഭവത്തെ കുറിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കാൻ ഉത്തരവായി. രമേശിന്റെ പരാതിയിൽ ചേർത്തല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുധീഷിനെ സസ്‌പെൻഡ് ചെയ്തു.ഗ്രേഡ് എസ്‌ഐ ബാബുവിനും സിവില്‍ പോലീസ് ഓഫീസര്‍ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...