ലോകമൊട്ടാകെ ഒറ്റ ദിവസം കോവിഡ് 19 മൂലം 1000 ലധികം മരണം ഇതോടെ യൂറോപ്പിന് പിന്നാലെ ബ്രിട്ടനും അമേരിക്കയും അടച്ചൂപൂട്ടുകയാണ് . 179 ലോക രാജ്യങ്ങളിലായി രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . മരണം റിപ്പോര്‍ട്ട് ചെയ്‍തത് 60ലേറെ രാജ്യങ്ങളിലാണ്. 1048 പേര്‍ വിവിധ രാജ്യങ്ങളിലായി ഒറ്റ ദിവസം മരിച്ചു . ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. 427 പേരാണ് 24 മണിക്കൂറിനിടെ അവിടെ മരിച്ചത്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടനും അമേരിക്കയും അടച്ചുപൂട്ടലിന് ഒരുങ്ങുകയാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.
രോഗം പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാലിഫോര്‍ണിയയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട് . നാല് കോടിയോളം ജനങ്ങള്‍ ഇതോടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് . വൈറസിന്‍റെ സമൂഹ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. 50 സംസ്ഥാനങ്ങളില്‍ അമേരിക്കയില്‍ കൊറോണ വൈറസ് ബാധ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. 3000 രോഗികൾ ന്യൂയോര്‍ക്കില്‍ മാത്രം ഉണ്ട് .

You must be logged in to post a comment Login