ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് കഴിച്ചു നരകം കണ്ടു എന്ന് യുവാവ് . ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്നാണ് ജോളോ ചിപ്പ് എന്ന് പേരുള്ള ഈ ചിപ്പ്സ് യുവാവ് വാങ്ങിയത് മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിപ്സ്ന്റെ പാക്കറ്റിനു പുറത്ത് മുന്നറിയിപ്പുകൾ ആവശ്യത്തിന് നൽകിയിട്ടുണ്ട് ! നരകം കണ്ടു വരും എന്നു മുന്നറിയിപ്പിൽ പറയുന്നു എങ്കിലും നരകത്തിന് പുറത്തും പോകേണ്ടി വരുമെന്നാണ് കഴിച്ച യുവാവ് പറയുന്നത്. ഇയാളുടെ കണ്ണുകൾ ചുമന്ന് നിറഞ്ഞൊഴുകുന്നുണ്ട്. ചിപ്സിനു അസാമാന്യ എരിവാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് . ഒന്ന് ട്രൈ ചെയ്യണമെന്നാഗ്രഹമുള്ളവർക്ക് ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്നും 199 രൂപക്ക് ജോളോ ചിപ്സ് വാങ്ങാവുന്നതാണ്

You must be logged in to post a comment Login