ലൂസി കളപ്പുരയുടെ ആത്മകഥ വെറും ഭാവന? കര്‍ത്താവിന്റെ നാമത്തില്‍ നുണ പറയുന്നുവോ?

0
528

സിസ്റ്റര്‍ ലൂസി കളപ്പുര… നിങ്ങളെ സിസ്റ്ററെന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. നിങ്ങളെഴുതിയ ആ പുസ്തകത്തിന്റെ തലക്കെട്ട് കണ്ടു.. അതിനൊപ്പം നിങ്ങളെഴുതിയ ഒരു വാചകമുണ്ട്.. ഒരു കന്യാസ്ത്രീയുടെ ഉള്ളു പൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍… എന്ത്.. ആത്മാര്‍ത്ഥതയാണ് ലൂസീ, നിങ്ങള്‍ ആ വാചകത്തോട് പുലര്‍ത്തിയിരിക്കുന്നത്? ഉള്ളു പൊള്ളിക്കുന്ന എന്ത് തുറന്നെഴുത്തുകളാണ് നിങ്ങളതില്‍ നടത്തിയിരിക്കുന്നത്… ഒന്നുമില്ല… ഒന്നും ഞങ്ങള്‍ക്ക് അതില്‍ കാണാന്‍ കഴിഞ്ഞില്ല.. നിലവാരമില്ലാത്ത വെറുമൊരു ഭാവനാ സൃഷ്ടി മാത്രമാണത്… സഭയുടെ സെമിനാരികളിലും മഠങ്ങളിലും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുവെന്ന് നിങ്ങള്‍ അടച്ചാക്ഷേപിച്ചപ്പോള്‍ അത് ഏത് മഠത്തില്‍… ഏത് സെമിനാരിയില്‍ എന്ന് നിങ്ങള്‍ തുറന്ന് കാണിച്ചില്ല… നിങ്ങള്‍ പറയുന്നത് ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ രായ്ക്കുരാമാനം പള്ളിമേടകളിലേക്ക് പറഞ്ഞുവിടുന്ന പതിവുണ്ടത്രേ… നാലു തവണ നിങ്ങളെ ലൈംഗികപീഡനത്തിന് വിധേയയാക്കാന്‍ വൈദികര്‍ ശ്രമിച്ചുവെന്ന് നിങ്ങള്‍ നിരന്തരം പറയുന്നുണ്ട്.. അങ്ങനെയെങ്കില്‍ ഏത് വൈദികന്‍? ഏത് സ്ഥലത്തു വെച്ച്? എന്ന് നിങ്ങള്‍ നിങ്ങളുടെ പുസ്തകത്തില്‍ തുറന്നെഴുതിയിട്ടില്ല.. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന് പറയുമ്പൊഴും അത് നടക്കാറുണ്ടെന്ന് തെളിയിക്കാന്‍ ഒരു തെളിവും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല… മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് നിങ്ങള്‍ പുസ്തകത്തില്‍ പറയുന്നു.. അങ്ങനെയെങ്കില്‍ അതിന് തെളിവുകള്‍ നിങ്ങളുടെ കയ്യിലുണ്ടാവണം എന്തുകൊണ്ട് നിങ്ങളത് വെളിപ്പെടുത്തിയില്ല… ഭാവനയില്‍ എന്ത് യാഥാര്‍ത്ഥ്യം അല്ലേ..? നിങ്ങളുടെ മനസ്സിലെ ഭാവനയ്ക്കനുസരിച്ച് ഇക്കിളിപ്പെടുത്തുന്ന കഥകള്‍ മെനയാന്‍ ഇത്രയും നാള്‍ നിങ്ങള്‍ക്ക് അന്നം തന്ന, കോടിക്കണക്കിന് വിശ്വാസികള്‍ അഭിമാനത്തോടെ നെഞ്ചേറ്റുന്ന ക്രൈസ്തവ സഭയേ മുഴുവന്‍ ബലിയാടാക്കണമായിരുന്നോ? സഭയേയും വിശ്വാസത്തേയും തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍മാരെ കൂട്ടുപിടിച്ച് നിങ്ങളെഴുതിയതും പ്രവര്‍ത്തിച്ചതും നെറികെട്ട പണിയെന്നേ ലൂസിയോട് പറയാനുള്ളൂ.. ക്രിസ്തീയ സഭയിലെ അധികാര ദുര്‍വിനിയോഗമെന്ന് എടുത്തെടുത്ത് നിങ്ങള്‍ പറയുമ്പോഴും, സഭയിലെ ലൈംഗിക അരാജകത്വമെന്ന് നിങ്ങള്‍ വാ തോരാതെ സംസാരിക്കുമ്പോഴും എത്ര തെളിവുകളാണ് നിങ്ങള്‍ തുറന്നെഴുതിയിരിക്കുന്നത്?.. സാത്താന്‍മാരെ കൂട്ടുപിടിച്ച് വായില്‍തോന്നുന്നത് പറഞ്ഞപ്പോഴും സഭയെ മുഴുവന്‍ അടച്ചാക്ഷേപിച്ചപ്പൊഴും നിങ്ങള്‍ പറയുന്നത് കര്‍ത്താവിന്റെ നാമത്തില്‍ എല്ലാം സത്യമാണെന്നാണ്… അന്യായമായ കാര്യത്തിന് കര്‍ത്താവ് കൂട്ടു നില്‍ക്കില്ല ലൂസീ…. സ്വമനസ്സാലെ സന്യസ്ത സഭകളില്‍ ചേര്‍ന്ന് മരണംവരെ വിശുദ്ധമായ സന്യസ്ത ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് സഹോദരിമാരെയാണ് നിങ്ങള്‍ അടച്ചാക്ഷേപിച്ചത്… ആരോരുമറിയാതെ ഒരുപാട് നന്‍മകള്‍ ചെയ്ത് ജീവിക്കുന്ന ലക്ഷോപലക്ഷം വൈദികരെയാണ് നിങ്ങള്‍ നാണം കെടുത്തിയത്… എഴുത്തുകളാവാം ആശയങ്ങള്‍ പങ്കുവയ്ക്കാം പക്ഷേ നിങ്ങളുടെ ഭാവനയില്‍ മാത്രം വിരിയുന്ന നിലവാരം കുറഞ്ഞ വാചകങ്ങള്‍ യാഥാര്‍ത്ഥ്യമെന്നവണ്ണം പ്രചരിപ്പിക്കരുത്..

— തരുണ്‍ സെബാസ്റ്റിയന്‍