നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ആസിഫ് അലി ചിത്രത്തിലെ നായികയാണ് മുംബൈ മലയാളിയായ വീണാ നന്ദകുമാർ . ഒരു സ്വകാര്യ എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത് .
വീണ അധികം സംസാരിക്കാത്ത ആളാണോ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് തോന്നിയാൽ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാൽ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു താരത്തിന്റെ മറുപടി. ”അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോൾ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും”, വീണ പറഞ്ഞു.
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും . മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോൾ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ പറഞ്ഞു.
തന്റെ ചിത്രം വൻ വിജയമായതിൽ അതിയായ സന്തോഷം ഉണ്ടെന്നും താരം പറയുകയുണ്ടായി.

You must be logged in to post a comment Login