റിയാദിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ മരിച്ചു. ഇന്നലെ ഉച്ചയോടെ റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീ പിടുത്തത്തിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. സലീം (9), ഹന (11) എന്നീ കുട്ടികളാണ് മരിച്ചത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ച് മുറിയിൽ തീപിടിക്കുകയായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു. അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുട്ടികൾ മരണപ്പെട്ടിരുന്നു.

You must be logged in to post a comment Login