പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയിലെ യുവതീപ്രവേശനം വിവാദമായതിനു കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് പദ്മകുമാര്‍ ആരോപിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റില്‍ നടന്ന സംഘടനാചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ പദ്മകുമാറിന്റെ ഈ വിവാദ പരാമര്‍ശം. ‘യുവതീ പ്രവേശനം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി വന്ന സമയത്ത് തന്നെ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, യുവതീ പ്രവേശനത്തില്‍ പ്രത്യഘാതങ്ങള്‍ ഉള്ളതിനാല്‍ മണ്ഡലകാലത്ത് എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നെന്നും’ പദ്മകുമാര്‍ പറഞ്ഞു.
ആവിശ്യമെങ്കില്‍ യുവതീപ്രവേശനം മാസപൂജകാലത്തു മാത്രം അനുവദിക്കാമെന്നു നിര്‍ദ്ദേശിച്ചിരുന്നു . ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതൊന്നും ചെവിക്കൊള്ളാൻ തെയ്യാറായില്ലന്നു പദ്മകുമാര്‍ പറയുന്നു.

You must be logged in to post a comment Login