ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് ഇവിടെ ക്വാറന്റൈനില്‍ കഴിഞ്ഞവരെ തിരിച്ചറിയുന്നതിനായി ഇടതു കൈപ്പത്തിയുടെ പുറത്ത് മുദ്ര കുത്താന്‍ തീരുമാനിച്ചു. നടപ്പാക്കി തുടങ്ങി. വോട്ടിംഗ് സമയത്ത് വിരലില്‍ അടയാളം ഇടുന്നതിനായി ഉപയോഗിക്കുന്ന മഷിയാണ് ഇതിനും ഉപയോഗിക്കുന്നത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് മുദ്ര കുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രോഗം സംശയിക്കുന്നവരില്‍ ചിലര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ചാടിപ്പോയിരുന്നു ഇങ്ങനെ ക്വാറന്റൈനില്‍ നിന്നും അനുമതിയില്ലാതെ ചാടിപ്പോകുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

You must be logged in to post a comment Login