Connect with us

    Hi, what are you looking for?

    News

    മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും; വൈകീട്ട് 6ന് ശേഷം ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് വിലക്ക്

     

    കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാജ് കോളേജ് തിങ്കളാഴ്ച തുറക്കും. കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് എതിരെ പരാതി ലഭിക്കുന്നതിന് അനുസരിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

    പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കാൻ തീരുമാനമായത്. എസ്എഫ്ഐ, കെഎസ്‍യു തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വൈകീട്ട് ആറിന് ശേഷം വിദ്യാർത്ഥികൾ ക്യാമ്പസിൽ തുടരുന്നത് വിലക്കാൻ യോഗം തീരുമാനിച്ചു. ഹോസ്റ്റലിലെ അനധികൃത താമസക്കാ‌രെ ഒഴിവാക്കും. ഈ നടപടികൾ ഉറപ്പിക്കാൻ ക്യാമ്പസിൽ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും.

    കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പസിലും പുറത്ത് ജനറൽ ആശുപത്രിക്ക് സമീപവും വച്ച് എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച ക്യാമ്പസിനകത്ത് വിദ്യാ‍ർത്ഥിനിയെ ശല്യപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിലെത്തിയത്. സംഘർഷമുണ്ടാക്കിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ മാലിക്കിനെ കേസിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ച് സഹോദരൻ കമാൽ തോപ്പുംപടി പാലത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് പൊലീസിനെ വലച്ചിരുന്നു. പ്രതികൾക്കെതിരെ നിയമനടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    പുതുപ്പള്ളി പരീക്ഷണത്തില്‍ കാലിടറിവീണ് ഇടതുമുന്നണി. ശക്തി കേന്ദ്രങ്ങള്‍ അടക്കം എല്ലായിടത്തും എല്‍ഡിഎഫ് വന്‍ വീഴ്ചയാണ് നേരിട്ടത്. യുഡിഎപ് കുതിപ്പില്‍ ജെയ്ക് സി തോമസിന് ഒരു ഘട്ടത്തിലും നിലം തൊടാനായില്ല. പാര്‍ട്ടി കണക്കുകള്‍ എല്ലാം...