ഷെയിൻ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ല. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണ്, രഞ്ജിത്ത് പറഞ്ഞു.
ഷെയിന്‍ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന്‍ സംഘടനകൾ ആരോപിച്ചു. തുടര്‍ന്ന് വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ നിർമാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സംഘടനാനേതാക്കൾ പ്രതികരണം നടത്തുമ്പോൾ ഷെയിൻ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് പരാതി പറയുകയായിരുന്നു.

You must be logged in to post a comment Login