തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോളജുകളും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്സവങ്ങള്‍ മാറ്റിവയ്ക്കണം കല്യാണങ്ങള്‍ ചെറിയ ചടങ്ങായി നടത്തണം ആരാധനാലയങ്ങളില്‍ വലിയ തോതില്‍ ആളുകളെ അണിനിരത്തുന്നത് ഒഴിവാക്കണം ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രമാക്കണം.
രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരങ്ങള്‍ മറച്ചുവച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login