‘ബിജെപിയും കോൺഗ്രസും കൈകാര്യം ചെയ്യുന്നത് ബുൾഡോസർ രാഷ്ട്രീയം’:- എം വി ജയരാജൻ

0
472

‘ബിജെപിയും കോൺഗ്രസും കൈകാര്യം ചെയ്യുന്നത് ബുൾഡോസർ രാഷ്ട്രീയം’:- എം വി ജയരാജൻ

കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. ഇരുപാർട്ടികളും ബുൾഡോസർ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഡൽഹിയിൽ കെയിൽ യന്ത്രക്കൈകൾ ഉപയോഗിച്ചാണ് ഉന്തുവണ്ടികളും വീടുകളും കടകളുമെല്ലാം തകർത്തതെങ്കിൽ കേരളത്തിൽ മനുഷ്യക്കൈകൾ ഉപയോഗിച്ചാണ് സർവ്വേക്കല്ലുകൾ തകർക്കുന്നത്. രണ്ടു കൂട്ടർക്കും സമാന ലക്ഷ്യമാണുള്ളത്.
യന്ത്രക്കൈകൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യന്റെ ഉപജീവനമാർഗ്ഗവും കിടപ്പാടവും ഇല്ലാതാക്കുകയാണ് ഡൽഹിയിൽ ചെയ്തതെങ്കിൽ വികസനം അട്ടിമറിക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. രണ്ടും നിയമവിരുദ്ധവും ജുഡീഷ്യറിയോടുള്ള ധിക്കാരവുമാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഡൽഹിയിൽ ജഹാൻഗീർപുരിയിൽ യന്ത്രക്കൈകൾ ഉപയോഗിച്ചാണ് ഉന്തുവണ്ടികളും വീടുകളും കടകളുമെല്ലാം തകർത്തതെങ്കിൽ കേരളത്തിൽ മനുഷ്യക്കൈകൾ ഉപയോഗിച്ചാണ് സർവ്വേക്കല്ലുകൾ തകർക്കുന്നത്. ബിജെപിയും കോൺഗ്രസുമാണ് ഈ ബുൾഡോസർ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. രണ്ടു കൂട്ടർക്കും സമാന ലക്ഷ്യമാണുള്ളത്.
യന്ത്രക്കൈകൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യന്റെ ഉപജീവനമാർഗ്ഗവും കിടപ്പാടവും ഇല്ലാതാക്കുകയാണ് ഡൽഹിയിൽ ചെയ്തതെങ്കിൽ വികസനം അട്ടിമറിക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. രണ്ടും നിയമവിരുദ്ധവും ജുഡീഷ്യറിയോടുള്ള ധിക്കാരവുമാണ്.സുപ്രീം കോടതി വിധി വന്നതിന് ശേഷവും ബുൾഡോസർ ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. അടിച്ചമർത്തപ്പെടുന്നവരോടൊപ്പം എന്നും സിപിഐ(എം) ഉണ്ടാകുമെന്ന് ബൃന്ദാകാരാട്ട് നയിച്ച സമരമുഖം രാജ്യത്തെ ഓർമപ്പെടുത്തുന്നുണ്ട്. കേരളത്തിലെത് ജനകീയ സമരമല്ല, ഭരണം നഷ്ടപ്പെട്ടവരുടെ രോദന സമരമാണ്-അത് രാഷ്ട്രീയവുമാണ്. കെ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലയുടെ നാലിരട്ടി വരെ നൽകുകയും ഭൂമിയും വീടും പൂർണ്ണമായി നഷ്ടപെടുന്നവർക്ക് പകരം ഭൂമിയും വീടും നൽകുകയുമാണ് സർക്കാർ ലക്ഷ്യം. അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലാകുമ്പോൾ സർവ്വവും നഷ്ടപ്പെടുന്നവരെ പൂർണ്ണമായും സർക്കാർ സംരക്ഷിക്കുകയാണ്. അത് കാണാതെയാണ് കല്ല് പറിക്കൽ സമരം.
ഡെൽഹിയിൽ നടക്കുന്നത് വീട് തകർക്കൽ സമരവും കേരളത്തിൽ നടക്കുന്നത് കല്ല് തകർക്കൽ സമരവുമാണ്. എന്നാൽ രണ്ടുകൂട്ടരും ന്യായീകരണവുമായി രംഗത്തുണ്ട്. ബിജെപിയുടേത് സുപ്രീം കോടതി വിധി പുല്ലായി കരുതികൊണ്ടുള്ള ന്യായീകരണമാണ് എങ്കിൽ, കോൺഗ്രസിന്റേതും ഹൈക്കോടതി വിധി നിസ്സാരമാക്കിക്കൊണ്ടാണ് ചെയ്തികളാകെ. സർവ്വേ നടത്താൻ ഹൈക്കോടതി തന്നെ അനുമതി നൽകിയതാണ്. എന്നിട്ടുമെന്തേ സർവ്വേ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ പറയുന്നത്? രണ്ടും നിയമവിരുദ്ധമാണ്. ജുഡീഷ്യറിയെ ധിക്കരിക്കലാണ്. ഇത് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. രണ്ടുകൂട്ടരുടെയും ചെയ്തികൾക്കെതിരെ, ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ പ്രതിഷേധമുയർത്തുക തന്നെ ചെയ്യും.