ബാങ്കുകളെ പരിഹസിച്ച്‌ വിജയ് മല്യ ; കിംഗ്ഫിഷര്‍ വഴി മുഴുവനും പിടിച്ചെടുത്തിട്ട് ഇപ്പോഴും കടമോ?

0
127

 

നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച്‌ വിജയ്മല്യ.

ട്വിറ്ററിലൂടെയായിരുന്നു ശകാരം. ” ബാങ്കുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് താന്‍ പണം നല്‍കാനുണ്ടെന്നാണ്.” എന്ന് കുറിപ്പിട്ട മല്യ കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചതായുള്ള വാര്‍ത്തയുടെ പേപ്പര്‍കട്ടിംഗും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കിംഗ് ഫിഷറില്‍ നിന്നും 7.5 ബില്യണ്‍ തിരിച്ചുപിടിച്ചതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. 62 ബില്യണ്‍ കടമുള്ളിടത്ത് ഗവണ്‍മെന്റ് ബാങ്കിന്റെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് തന്റെ സ്വത്തില്‍ 140 ബില്യണോളം പിടിച്ചെടുത്തതായി മല്യ ജൂലൈ 26 ന് പറഞ്ഞിരുന്നു.

പ്രസാദ്