പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകണം. തൽക്കാലം നിയമത്തിന് സ്റ്റേ ഇല്ല.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിടെയാണ് നിയമം ചോദ്യം ചെയ്തു കൊണ്ടുള്ള അറുപതിലധികം ഹർജികൾ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷൻ ആയ മൂന്നംഗ. ബെഞ്ചിന് മുൻപാകെ എത്തിയത്. ഹർജികളിൽ വാദം കേൾക്കുന്നതിന് മുൻപ് തന്നെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ സർക്കാർ മറുപടി നൽകണം എന്നും ജനുവരി 22 ന് ഹർജികൾ വീണ്ടും പരിഗണിക്കുന്നതായിരിക്കുമെന്നും കോടതി അറിയിച്ചു. ഹർജികളിൽ കോടതി അന്തിമ തീർപ്പാക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യണമെന്ന ആവിശ്യം കോടതി തള്ളി.

You must be logged in to post a comment Login