മലയാളസിനിമയില്‍ പ്രണയരംഗങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന ചുരുക്കം യുവനടന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘ഉസ്താദ് ഹോട്ടല്‍’ മുതല്‍ ‘സോയ ഫാക്ടര്‍’ വരെയുള്ള തന്റെ ചിത്രങ്ങളില്‍ സ്വാഭാവിക അഭിനയരീതി കൊണ്ട് റൊമാന്‍സ് രംഗങ്ങള്‍ ദുല്‍ഖര്‍ നന്നായി പ്രതിഫലിപ്പിച്ചിട്ടുണ്ട് . എന്നാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോഴും നടിമാരോട് അടുത്ത് ഇടപഴകേണ്ടി വരുമ്പോഴും താന്‍ അസ്വസ്ഥനാകാറുണ്ടെന്നാണ് ദുല്‍ഖറിന്റെ പുതിയ വെളിപ്പെടുത്തൽ . ‘നോ ഫില്‍റ്റര്‍ നേഹ’ എന്ന ഹിന്ദി ടെലിവിഷന്‍ പരിപാടിയിലാണ് ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍.
പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കാറുണ്ടെന്നും അതൊഴിവാക്കാന്‍ നടിയുടെ ചെവിക്ക് പിന്നിലുള്ള മുടിയിഴകളില്‍ കൈകള്‍ കോര്‍ത്ത് പിടിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. നടിമാരുമായി അടുത്ത് ഇടപെടുന്ന സീനുകളില്‍ പലപ്പോഴും കൂടെയുള്ളയാള്‍ എന്തായിരിക്കും തന്നെക്കുറിച്ച് ചിന്തിക്കുക എന്നോർത്തു താൻ അസ്വസ്ഥനാകാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു .

You must be logged in to post a comment Login