പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന കേന്ദ്രമാണ് ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റായ ലൊക്കാന്റോ . മറ്റു ക്ലാസിഫൈഡ് വെബ്സൈറ്റുകൾക്കുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെ ലൊക്കാന്റോ വെബ്സൈറ്റിനില്ല എന്നതാണ് ഈ സൈറ്റ് ന്റെ പ്രത്യേകത. കേരളത്തിലെ പെൺവാണിഭങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും ഒരു പ്രധാന മാധ്യമമാണ് ലൊക്കാന്റോ
ലൊക്കാന്റോയ്ക്കെതിരെ വർഷങ്ങൾക്കു മുൻപും പരാതി ഉണ്ടായിട്ടുണ്ട്. ഇതു വഴിയുള്ള പെൺവാണിഭങ്ങൾ പിടിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. ലൊക്കാന്റോ കൂടാതെ നിരവധി ചെറുകിട പെൺ വാണിഭ വെബ്സൈറ്റുകൾ കേരളം കേന്ദ്രീകരിച്ച് ഇന്ന് പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇത്തരം വെബ്സൈറ്റുകൾ വഴി ഇടപാട് നടത്തുന്ന വലിയ സംഘങ്ങൾ തന്നെയുണ്ട്.
കേരളത്തിലെ ചെറിയ നഗരങ്ങള്‍ വരെ കേന്ദ്രീകരിച്ച് പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്സൈറ്റു പരസ്യങ്ങൾ പിന്തുടരുന്നത് പ്രധാനമായും വിദേശത്തുനിന്നുള്ളവരാണ് . ഈ വെബ്സൈറ്റിൽ നൽകുന്ന നമ്പറുകളിലേക്ക് പ്രധാനമായും വിളികൾ വരുന്നത് വിദേശ രാജ്യങ്ങളിൽ നിന്നാണ്.
കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവാക്കളും യുവതികളും ഈ വെബ്സൈറ്റുകളിലെ പ്രധാന സന്ദർശകരാണ് എന്നതാണ് മറ്റൊരു വസ്തുത. തിരുവനന്തപുരത്തെയും കൊച്ചിയിലെയുമൊക്കെ ഐടി പാര്‍ക്കുകൾ കേന്ദ്രീകരിച്ചും ഈ വെബ്സൈറ്റുകളിൽ പരസ്യം വരാറുണ്ട്. , ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായാതിനാൽ പോസ്റ്റുകളും മൊബൈൽ നമ്പറുകളും നൽകുന്നവരെ മാത്രമാണ് പൊലീസിനു കുടുക്കാൻ സാധിക്കുക.

You must be logged in to post a comment Login