പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ഇവയാണ്.

0
481

പത്തനംതിട്ട: ‘പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍.
ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക’ എന്നാണ് ജില്ലാ കളക്ടര്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ വഴികളിലൂടെ സഞ്ചരിച്ചവര്‍ വിവരം തന്നിരിക്കുന്ന നമ്പറില്‍ വിളിച്ച് അറിയിക്കണം. പത്തനംതിട്ടയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കഴിഞ്ഞു. ഇവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്. രണ്ടുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരാണ്. 21 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍, ആറുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. രോഗത്തെ പൂര്‍ണമായും അകറ്റാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം.