പത്തനംതിട്ട ജില്ലയില്‍ കൊവിഡ്-19 വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുള്ളവരെ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ എല്‍ പി , യു പി സ്‌കൂളുകള്‍ രണ്ട് ആഴ്ച്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കും. സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓമല്ലൂരില്‍ നടക്കുന്ന വയല്‍വാണിഭം റദ്ദാക്കും. അന്നദാനമോ സമൂഹ സദ്യയോ പാടില്ല. ക്ഷേത്രോത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ശവസംസ്‌കാര ചടങ്ങുകളില്‍നിന്നും ആളുകള്‍ കൂട്ടംകൂടുന്ന മറ്റു ചടങ്ങുകളും ഒഴിവാക്കണം. വിവാഹങ്ങള്‍ മാറ്റിവയ്ക്കാനും രോഗ ലക്ഷണങ്ങളുള്ളവരുമായി അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login