ന്യൂസിലന്‍ഡ് വൈറ്റ് ദ്വീപ് അഗ്നിപര്‍വത സ്ഫോടനത്തിൽ മരണസംഖ്യ കൂടുന്നു. ദ്വീപില്‍ അകപ്പെട്ടത് 48 പേരാണ്. 12 പേരെ കാണാനില്ല . ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരിൽ ഭൂരി ഭാഗവും.
മൃതദേഹങ്ങള്‍ എല്ലാം ചാരം മൂടിയ നിലയിലാണുള്ളത് . പൊള്ളലേറ്റ 31ല്‍ 27 പേരുടെയും നില അതീവഗുരുതരമാണ്.
അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കാം എന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും അവഗണിച്ചു ദ്വീപിൽ പോയവരാണ്
അപകടത്തിൽ പെട്ടത് . പുകയും ലാവയും പാറകളും ഏകദേശം 4 കിലോമീറ്റർ വരെ ഉയരത്തിൽ ചിതറിത്തെറിച്ചു. മരിച്ചവരുടെയും പൊള്ളലേറ്റവരുടെയും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തുടർസ്ഫോടനങ്ങൾക്കു സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം വളരെ മന്ദഗതിയിൽ ആണെന്നും ദ്വീപിൽ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. പ്രതിവർഷം 20,000 ടൂറിസ്റ്റുകൾ വൈറ്റ് ഐലൻഡിലെ അഗ്നിപർവതം കാണാനെത്താറുണ്ട്. ഇതിനു മുൻപ് അഗ്നിപർവതം പൊട്ടിത്തെറിച്ചത് 2016 ലായിരുന്നു.

You must be logged in to post a comment Login