നിർമാതാക്കൾക്ക് എതിരെ വീണ്ടും തുറന്നടിച്ച് നടൻ ഷെയിൻ നിഗം. ഒത്തുതീര്‍പ്പുകള്‍ ഏകപക്ഷീയമാണ്. നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണ്. അവര്‍ പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണമെന്നാണ് അവര്‍ ആവിശ്യപ്പെടുന്നത്. വിവാദങ്ങളിൽ ‘അമ്മ പിന്തുണയ്ക്കുമെന്നാണ് തന്‍റെ പ്രതീക്ഷ – ഷെയിൻ പറഞ്ഞു.
ഇതിനിടെ ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ ഉടന്‍ എക്സിക്യൂട്ടീവ് കമ്മറ്റി ചേരുമെന്നും ഷെയ്ന്‍ നിഗം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. എന്നാൽ നിര്‍മാതാക്കള്‍ മുൻനിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്.
സിനിമയില്‍ നിന്ന് തന്നെ വിലക്കിയത് എന്നന്നേയ്ക്കുമായി അകറ്റി നിര്‍ത്താനുള്ള ഗൂഢോലോചനയാണെന്നും എല്ലാവരും സഹകരിച്ചാല്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷെയിന്‍ നിഗം മുന്‍പ് പറഞ്ഞിരുന്നു
ഷെയിന്റെ വാക്കുകള്‍
”എല്ലാ സമയത്തും ക്ഷമിക്കാനാകില്ല, കൊല്ലും എന്ന് പറഞ്ഞിട്ട് പോലും ഞാന്‍ സിനിമ ചെയ്തു. ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്ന് പറഞ്ഞത്.
ഞാന്‍ മാനസികമായ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് ഡയറക്ടറും ക്യാമറാമാനുമാണ്. മുടി വെട്ടിയത് പ്രതിഷേധമാണ്. എനിക്ക് ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.”
തിരുവനന്തപുരത്തു രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷെയിന്‍ നിഗം

You must be logged in to post a comment Login