നിര്‍ഭയ കേസ് പ്രതികളെ നാളെ രാവിലെ തൂക്കിലേറ്റും

0
438

ന്യൂ ഡല്‍ഹി: നിര്‍ഭയക്കേസ് പ്രതികളെ വെള്ളിയാഴ്ച രാവിലെ 5.30 ന് തന്നെ തൂക്കിലേറ്റുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മരണ വാറന്റ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഇതോടെ നാളെ രാവിലെ 5.30 ന് തന്നെ നാല് പ്രതികളെയും തൂക്കിലേറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റില്‍ പറയുന്നത്. കേസിലെ മുഖ്യപ്രതി െ്രെഡവര്‍ രാംസിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി 2015ല്‍ ജയില്‍ മോചിതനായി. 2012 ഡിസംബര്‍ 16 നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ച് ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരണമടയുകയായിരുന്നു.