നിങ്ങള്‍ക്കവര്‍ ന്യൂനപക്ഷമായിരിക്കാം എന്നാല്‍ ഞങ്ങള്‍ക്കവര്‍ സഹോദരങ്ങളാണ് – വിനീത് ശ്രീനിവാസന്‍

0
468

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അടിച്ചമർ‍ത്തുന്നതിനെതിരെയും നിരവധി താരങ്ങളാണ് രംഗത്തെത്തിയിരുന്നത്.  സോഷ്യൽമീഡിയയിലുള്‍പ്പെടെ ഇവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു . മമ്മൂട്ടിക്കും പൃഥ്വിയ്ക്കും ലിജോ ജോസിനുമൊക്കെ പിന്നാലെ ഇപ്പോള്‍ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്.

” നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷം, എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരങ്ങളാണ് ” എന്നാണ് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ” നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്തുകൊണ്ട് ഒരു ക്യാബ് വിളിച്ച് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ എന്‍ആര്‍സി അടക്കമുള്ള നിങ്ങളുടെ ബില്ലുകളും കയ്യിലെടുത്തോളൂ ” എന്നും വിനീത് കുറിച്ചിട്ടുണ്ട്.

 

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി,ടൊവിനോ തോമസ്, ആഷിഖ് അബു, പൃഥ്വിരാജ്, അമലാ പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ഷെയിന്‍ നിഗം, റിമാ കല്ലിങ്കല്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്‍റണി വര്‍ഗീസ് , പാര്‍വതി തിരുവോത്ത് തുടങ്ങി നിരവധി മലയാളി താരങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തേയും പ്രതിഷേധിച്ചവരെ അടിച്ചോടിക്കുന്ന നടപടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.