നഷ്ടം ഷെയിൻ നിഗത്തിനു മാത്രം അല്ല .ഒരു അനിയനെ പോലെയാണ് ഷെയ്നിനെ കണ്ടത്. വെയിൽ സിനിമയുടെ ഛായാഗ്രാഹകനായ ഷാസ് മുഹമ്മദ് .
IFFK യുടെ വേദിയിൽ വച്ച് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഇന്നലെ ഷെയ്ൻ നിഗം പറഞ്ഞത് വെയിൽ സിനിമാ വിവാദവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും തന്നെ കൂടുതൽ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവല്ല മറിച്ച് ചിത്രത്തിന്റെ ക്യാമറാമാനും സംവിധായകനുമാണെന്നുമായിരുന്നു . അതിനുള്ള തെളിവുകൾ തന്റെ പകൽ ഉണ്ടെന്നും ഷെയ്ൻ പറയുകയുണ്ടായി . ഇതോടെയാണ് വിവാദത്തിലേക്ക് സിനിമയുടെ ക്യമറാമാനായ ഷാസ് മുഹമ്മദ് കടന്നു വരുന്നത് .ഷെയ്ന്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ് എന്നാണു വെയിൽ സിനിമയുടെ ഛായാഗ്രാഹകനായ ഷാസ് മുഹമ്മദിന്റെ വാദം.
ഷാസ് മുഹമ്മദിന്റെ വാക്കുകള്‍
” ഇത് എന്റെ ആദ്യസിനിമയാണ്. അത് നല്ല രീതിയിൽ പുറത്തു വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സിനിമയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാൻ. ഒരു അനിയനെ പോലെയാണ് ഷെയ്നിനെ കണ്ടത്. ഷെയ്ന്റെ പ്രസ്താവനകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരികുകയാണ് .
കുറച്ചു ദിവസങ്ങൾ മുൻപ് ഷെയ്ൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ലോക സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ് ഷാസ് മുഹമ്മദ് എന്ന ക്യാമറാമാൻ എന്നാണ്. പെട്ടെന്ന് ഇന്നലെ ഷെയ്ൻ വാക്ക് മാറ്റി പറഞ്ഞത് കൊണ്ട് ഞാൻ മാനസികമായി തളർന്നിരിക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ വിഷമത്തിലാണ്. അയാൾ ഒരു താരം ആയതു കൊണ്ട് അയാൾ പറയുന്നത് എല്ലാവരും കേൾക്കും. ഞാൻ ഒരു ടെക്നീഷ്യൻ ആണ്. ഞാൻ പറയുന്നതും നിങ്ങള്‍ കേൾക്കണം എന്നാണ് എന്റെ അപേക്ഷ. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ കയ്യിൽ കൃത്യമായ ലോഗ് ഉണ്ട്. രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്യേണ്ട രംഗങ്ങള്‍ പോലും സിംഗിൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തിട്ടുണ്ട് ”
ഷെയ്ൻ വളരെ മികച്ച പ്രകടനം ആണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതും. ഷെയ്നിന്റെ സഹകരണം ഇല്ലായ്മ തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും ഷാസ് പറയുന്നു . തനിക്ക് കരുതിക്കൂട്ടി ഷെയ്നിനെ ബുദ്ധിമുട്ടിക്കാനായി ചെയ്യാവുന്നത് ലൈറ്റും ഫോക്കസും മാറ്റി ഷൂട്ട് ചെയ്യുക എന്നതാണെന്നും ഇത്രയും ആൾക്കാരുടെ മുന്നിൽ നിന്ന് തനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്നും ഷാസ് വെക്തമാക്കുന്നു. ഷെയ്ൻ 12 മുതൽ 14 മണിക്കൂർ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നാണ് ആരോപിക്കുന്നത് . അങ്ങനെയെങ്കിൽ ഛായാഗ്രഹകനായ ഞാൻ 16 മുതൽ 17 മണിക്കൂർ വരെ ക്യാമറയ്ക്ക് പിന്നിൽ നില്‍ക്കേണ്ടി വരില്ലേ എന്നും ഷാസ് ചോദിക്കുന്നു. .
വെയില്‍ എന്ന ചിത്രം ഷെയ്നിന്റെ മാത്രം സിനിമയല്ലന്നും സിനിമ മുടങ്ങിയത് കാരണം സിനിമയും ആയി ബന്ധപ്പെട്ടു വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും സാമ്പത്തികമായും വ്യക്തിപരമായും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഷാസ് പറയുകയുണ്ടായി .

You must be logged in to post a comment Login