നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒറ്റക്ക് കാണണമെന്നു ദിലീപ് !

0
444

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഒറ്റക്ക് കാണണമെന്നു പുതിയ ഹർജി നൽകി ദിലീപ്. കേസിലെ ഏറ്റവും നിർണായകമായ വീഡിയോ ദൃശ്യങ്ങൾ ദിലീപിനെയും കൂട്ടുപ്രതികളെയും ഇന്ന് കാണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാൽ, തനിക്ക് ഒറ്റക്ക് ദൃശ്യങ്ങൾ കാണണമെന്നാണ് ദിലീപിന്റെ പുതിയ ആവശ്യം.
നേരത്തെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഇരയുടെ സുരക്ഷ കണക്കിലെടുത്ത് ദിലീപിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു

ഇന്ന് 11:30നാണ് അഡീഷണൽ സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി ദിലീപിനും കൂട്ടുപ്രതികൾക്കും കോടതി നൽകിയിരുന്നത് . എന്നാൽ, പുതിയ ഹർജി ദിലീപ് നൽകിയ സന്ദർഭത്തിൽ അത് പരിഗണിച്ച ശേഷമായിരിക്കും ആർക്കെല്ലാം ദൃശ്യങ്ങൾ കാണാമെന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുക . ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു.