ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയായി റിലീസിനോരുങ്ങുന്നു. ചിത്രത്തിന്‍റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നവംബറില്‍ പുറത്തിറങ്ങിയിരുന്നു.. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള ഭാഷാ റിമേക്കുകള്‍ നേരെത്തെ പുറത്തിറങ്ങിയിരുന്നു .
‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് ചൈനീസ് റീമേക്കിന്റെ പേര്. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത് യാങ് സിയാവോയാണ്. സാം ക്വ ആണ് സംവിധായകന്‍.

You must be logged in to post a comment Login