മുഖ്യധാരാ മാധ്യമങ്ങൾ പരത്തിയ തെറ്റിദ്ധാരണ കാരണം ജീവിതം തന്നെ വഴിമുട്ടിയ കുറച്ചു ചെറുപ്പക്കാർ. അവര്‍ വീണ്ടും തങ്ങളുടെ സ്വപ്നവുമായി മുന്നോട്ടു വരികയാണ് .
കൊല്ലം ഇളവക്കോട്ടുള്ള ഫൈവ് സ്പൂണ്‍ തടവറ ഹോട്ടലിലെ ഭക്ഷണം കഴിച്ച് മൂന്നര വയസുള്ള ഒരു കുഞ്ഞു മരിച്ചു എന്ന് മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് . മരണ കാരണം എന്തെന്ന് വെക്തമാകും മുൻപ് തന്നെ ഹോട്ടലിലെ ഭക്ഷണം കഴിച്ചിട്ടാണ് കുഞ്ഞു മരിച്ചതെന്ന് മലയാള മനോരമ ഉള്‍പ്പടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ തെറ്റിധാരണ പരത്തുകയായിരുന്നു . ഇതേ തുടര്‍ന്നു ഹോട്ടല്‍ പൂട്ടേണ്ടി വന്നു . എന്നാല്‍ കുട്ടി മരിക്കാന്‍ കാരണം ന്യുമോണിയ ആണെന്ന് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെ തെളിയുകയായിരുന്നു.
വീണ്ടും തുറന്നെങ്കിലും മാധ്യമങ്ങൾ പരത്തിയ തെറ്റിദ്ധാരണ ഹോട്ടലിന്റെ വ്യാപാരത്തെ സാരമായി ബാധിക്കുകയുണ്ടായി .
തുടർന്ന് നിജസ്ഥിതി വെളിപ്പെടുത്തിയുള്ള വാർത്ത ട്രൂ ടി വി പുറത്തു വിട്ടത്തോടെ സമൂഹ മാധ്യമങ്ങളിൽ നിന്നും വളരെ വലിയ പിന്തുണയാണ് തടവറ ഹോട്ടലിനു ലഭിച്ചത് .
സൂരജ് പാലാക്കാരൻ തയ്യാറാക്കിയ വീഡിയോ റിപ്പോർട്ടിലേക്ക്

You must be logged in to post a comment Login