തല കിട്ടിയില്ല ! രണ്ടാമത്തെ സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ അരയ്ക്കു മുകൾ ഭാഗം .

0
464

 

മകളെ വധിച്ച് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പോലീസ് രണ്ടാമത്തെ സ്യൂട്ട് കേസ് കണ്ടെത്തി. ടിറ്റ്‍വാല ഇന്ദിര നഗർ നിവാസിയായ അരവിന്ദ് തിവാരി (47) മകൾ പ്രിൻസി (22)യെ വധിച്ച ശേഷം മൃതദേഹം 3 കഷണങ്ങളാക്കി മുറിച്ച് 2 സ്യൂട്ട് കേസുകളിലാക്കി ഒന്നു കല്യാൺ സ്റ്റേഷനടുത്തും മറ്റൊന്ന് ഉല്ലാസ് നദിയിലുമായി ഉപേക്ഷിക്കുകയായിരുന്നു.

മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ അഗ്നിശമന സേനയാണ് ഉല്ലാസ് നദിയിൽ നിന്ന് ശരീരത്തിന്റെ അരയ്ക്കു മുകൾ ഭാഗം ഉൾപ്പെടുന്ന സ്യൂട്ട് കേസ് കണ്ടെത്തിയത്. എന്നാൽ തല ഇനിയും കണ്ടെത്താനായിട്ടില്ലെന്നു ഡിസിപി വി.പാൻസരെ വെളിപ്പെടുത്തി.

ഈ മാസം 8നു കല്യാൺ സ്റ്റേഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഉപേക്ഷിച്ച മൃതദേഹ ഭാഗമാണ് പ്രതിയുടെ അറസ്റ്റിലേയ്ക്കു നയിച്ചത്. ഇതിൽ ശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. മകൾ വിഷം കഴി‍ച്ചുമരിച്ചതാണെന്നാണ് പ്രതി ആദ്യം മൊഴി നൽകിയതെങ്കിലും പിന്നീ‍ട് വഴക്കിനിടെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു സമ്മതിക്കുകയായിരുന്നു.