തമിഴനാട്ടിൽ നിന്നും മദ്യപിച്ചെത്തിയ യുവാവിനെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.

0
519

കോവളം : തമിഴ്‌നാട്ടില്‍നിന്ന് ബൈക്കില്‍ വിഴിഞ്ഞം വഴി നഗരത്തിലെത്തിയ കളിയിക്കാവിള സ്വദേശിയെ ആരോഗ്യവകുപ്പ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി . ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ച ഹൈവേ പോലീസിന്റെ ഡ്രൈവറടക്കമുള്ള അഞ്ച് പോലീസുകാരോട് അവധിയില്‍ പോകാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ വിഴിഞ്ഞം ചപ്പാത്ത് ജങ്ഷനില്‍ പോലീസ് പരിശോധന കര്‍ശനമാക്കി .

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവാവ് വിഴിഞ്ഞത്ത് എത്തിയശേഷം ചാല ഭാഗത്തേക്കു പോയത് . ശേഷം തിരിച്ചുവരുന്നതിനിടെ ഹൈവേ പോലീസ് തടഞ്ഞു പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശിയായതിനാലാണ് കോവിഡ്-19 നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് .

പോലീസ് വാഹനത്തിലാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത് . ഈ സാഹചര്യത്തിലാണ് ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരോട് അവധിയില്‍ പോകാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്.