ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചുകൊന്നു

0
445

ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്‌ സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.