ലോകം കൊറോണവൈറസ് ബാധയില്‍ വിറച്ചു നില്‍ക്കുകയാണ്. ഇപ്പോഴിതാ വീണ്ടും പുതിയൊരു വൈറസ് . ഇതും ചൈനയില്‍ നിന്നു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പേരിട്ടിരിയ്ക്കുന്നത് ഹന്തവൈറസ് എന്നാണ്. ഇവ മനുഷ്യരിലേയ്ക്കു പടരുന്നത് എലി വര്‍ഗത്തില്‍ പെട്ട ജീവികളില്‍ നിന്നുമാണ് . ഇവയുടെ മല മൂത്ര വിസര്‍ജനം, ഇവയുടെ ഉമിനീര് എന്നിവയില്‍ നിന്നുമാണ് വൈറസ് പ്രധാനമായും പടരുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വലിയ ഇനം എലികളാണ് ഇവയുടെ വാഹകര്‍. ചൈനയിലെ യൂനാന്‍ പ്രവിശ്യയിലെ ഒരാളിലാണ് ഈ ടെസ്റ്റ് പൊസറ്റീവായിരിയ്ക്കുന്നത്. ഇതു തെളിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്. ഹന്റ വൈറസും ശ്വാസകോശത്തെ തന്നെ ബാധിയ്ക്കുന്ന വൈറസാണ് . എലി വര്‍ഗത്തില്‍ നിന്നാണ് പടരുന്നതെന്നതാണ് പ്രത്യേകത.
മുന്‍പും ഇത്തരം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ ഇന്ത്യയില്‍ ഈ വൈറസ് ഒരു വിഭാഗം പാമ്പുകളേയും എലി പിടുത്തക്കാരേയും ബാധിച്ചിരുന്നു. 12 വയസുള്ള ഒരു കുട്ടി 2016ല്‍ മുംബൈയില്‍ ഇതു കാരണം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .
എലികളുടെ മൂത്രത്തിലും വിസര്‍ജ്യത്തിലും ഉമിനീരിലുമെല്ലാം ഇത്തരം വൈറസുകള്‍ക്കു ജീവിക്കാൻ സാധിയ്ക്കും. ചത്ത എലികളുടെ ശരീരം നീക്കുമ്പോഴോ ,ഇവ ഭക്ഷണത്തില്‍ സ്പര്‍ശിയ്ക്കുകയോ ഇവയുടെ ഉമിനീര് അന്തരീക്ഷത്തില്‍ വരുന്ന ഘട്ടത്തിലോ ഇതു പടരാം. വളരെ ചുരുക്കമായി ഇത്തരം എലി കടിച്ചാലും ഈ വൈറസ് മനുഷ്യനിലേയ്ക്കു പടരും

You must be logged in to post a comment Login