ചിത്രത്തിന് സെന്‍സര്‍ നല്‍കിയില്ലന്ന് ഷക്കീല

0
438

തന്‍റെ ചിത്രത്തിന് സെന്‍സര്‍ നല്‍കുന്നില്ല എന്ന് ആന്ധ്രാ സെൻസർ ബോർഡിനെതിരെ ആരോപണം ഉന്നയിച്ച് നടി ഷക്കീല. ഷക്കീല  പുതിയതായി നിർമ്മിച്ച ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന തെലുങ്ക് ചിത്രത്തിന് സെൻസർ നൽകുന്നില്ലന്നാണ്  പരാതി. സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം.

“ അഡൽട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് താന്‍റെ ചിത്രത്തിന് മാത്രം സർട്ടിഫിക്കറ്റ് നൽകാത്തത് “  ഷക്കീല ചോദിക്കുന്നു. സർട്ടിഫിക്കറ്റിനായി രണ്ട് തവണ തന്‍റെ ചിത്രം സെൻസർ ബോർഡിന് മുന്നിലെത്തിയിട്ടും സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷക്കീല  പറയുന്നു.

താന്‍ നിര്‍മിക്കുന്നത് കുടുംബ ചിത്രമല്ല. അഡൽട്ട് കോമഡി സിനിമയാണ്.  നിരവധി പേരിൽ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ താൻ നിർമിച്ചത്. അഡൽട്ട് സ്വഭാവമുള്ള സിനിമകളില്‍ താൻ അഭിനയിച്ചിട്ടുണ്ട്. താൻ നിർമാതാവ് ആയതുകൊണ്ട് മാത്രമാണ് സെൻസർ ബോർഡ് അംഗങ്ങൾ സർട്ടിഫിക്കറ്റ് നൽകാത്തതെന്നും ഷക്കീല ആരോപിച്ചു .