ക്വാലാലംപൂരില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കും ഇവരെ നാട്ടിലെത്തിക്കുന്ന നടപടികളുടെ ഭാഗമായി എംബസി ഉദ്യോഗസ്ഥര്‍ മനില വിമാനത്താവളത്തിലെത്തി.
വിമാനത്താവള അധികൃതര്‍ വാങ്ങിവച്ചിരുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും തിരികെ നല്‍കി. ബെംഗളൂരുവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിന്റെ ബോര്‍ഡിങ് പാസ് ലഭിച്ചതായി വിമാനത്താവളത്തിലുള്ള മലയാളികള്‍ പറഞ്ഞു ഇവരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.
മലേഷ്യയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ റദ്ദാക്കിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഇന്ത്യക്കാര്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി തുടങ്ങിയയിടങ്ങളിലേക്കു വരേണ്ട വിമാനമാണ് റദ്ദാക്കിയത്.

You must be logged in to post a comment Login