തിരുവനന്തപുരം: കോവിഡ്-19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 7-ാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അങ്കണവാടികള്‍ക്കും അവധി നല്‍കും എന്നാല്‍ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകളും നിശ്ചയിച്ച പ്രകാരംതന്നെ നടക്കും. 7-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷ കാര്യങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തില്‍ തീരുമാനിക്കും. പൊതു പരിപാടികള്‍ക്ക് സംസ്ഥാനമൊട്ടാകെ നിയന്ത്രണമേര്‍പ്പെടുത്താനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഉത്സവങ്ങളും ആഘോഷങ്ങളും പരമാവധി കുറയ്ക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

You must be logged in to post a comment Login