കോവിഡ്-19: യു.എ.ഇ യും പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു.

0
495

ദുബായ്: ലോകത്താകമാനം 219,348 കൊവിഡ്-19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8,970 പേര്‍ മരണപ്പെട്ടു. കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ യും പ്രവേശന വിലക്കേര്‍പ്പെടുത്തുകയാണ്. ഇന്ന് ഉച്ചമുതല്‍ താമസ വിസ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് യു എ ഇ യിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും വിലക്ക് മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. എല്ലാ വിസകള്‍ക്കും വിലക്ക് ബാധകമായിരിക്കും. അവധിക്ക് നാട്ടിലുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ അതത് രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാം. വാണിജ്യ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്ത് പോയവര്‍ക്ക് അവരുടെ തൊഴിലുടമകളെയോ ഇപ്പോഴുള്ള രാജ്യത്തെ യു.എ.ഇ നയതന്ത്ര കാര്യാലയവുമായോ ബന്ധപ്പെടാമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാണിജ്യ വിസ, സന്ദര്‍ശക വിസ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.