കൊറോണ ഭീതി ചിലര്‍ മുതലെടുക്കുന്നു! മാസ്‌ക് വില്‍പ്പനയില്‍ തട്ടിപ്പും പൂഴ്ത്തിവെപ്പും

0
465

ആശങ്ക സൃഷ്ടിച്ച് കോറോണ ഭീതിയില്‍ ജനം നില്‍ക്കുമ്പോള്‍ മാസ്‌കിന്റെ വില്‍പ്പനയില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. പല വ്യാപാരികളും കൃതൃമ ക്ഷാമം സൃഷ്ടിക്കുകയും നാലിരട്ടിയിലധികം വില ഈടാക്കുകയും ചെയ്യുന്നുണ്ട്.
മാസ്‌കും സാനിറ്റൈസറും വാങ്ങുന്നതിനായി ആളുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ കയറിയിറങ്ങുകയാണ് മിക്ക മെഡിക്കല്‍ ഷോപ്പുകളിലും സര്‍ജിക്കല്‍ മാസ്‌കുകള്‍ കിട്ടാനില്ല മാത്രമല്ല മൊത്തക്കച്ചവടക്കാര്‍ വന്‍ വിലയ്ക്ക് വില്‍ക്കുന്നതിനാല്‍ പലരും എടുക്കാനും മടിക്കുന്നു. വെറും അഞ്ച് രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന ടു പ്ലേ, ത്രീ പ്ലേ സര്‍ജിക്കല്‍ മാസ്‌കുകള്‍ ഇപ്പോള്‍ അഞ്ചിരട്ടി വിലയ്ക്കാണ് ലഭിക്കുന്നത്. മാസ്‌കുകള്‍ വിതരണം ചെയ്യുന്ന സര്‍ജിക്കല്‍ ഷോപ്പുകളും മൊത്തക്കച്ചവടക്കാരും പൂഴ്ത്തിവച്ചിരിക്കുന്നതാവാം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ മാസ്‌കുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.