മലയാളികളുടെ ഏറെ പ്രിയപ്പെട്ട നായികമാരിൽ എന്നും മുൻപന്തിയിൽ ഉള്ള നടിയാണ് കാവ്യ മാധവൻ. അടുത്തിടെ കാവ്യയും ദിലീപുമൊന്നിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ അന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ തൻ്റേതായൊരു സ്ഥാനം നേടിയിരുന്നു. ആദ്യ സിനിമയിലെ തന്റെ നായകനായ ദിലീപിനെ കാലങ്ങൾക്ക് ശേഷം താരം ജീവിതപങ്കാളിയാക്കിയതും വലിയ വാർത്ത ആയിരുന്നു.
ഇപ്പോൾ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടിയും ഗായികയും റേഡിയോ ജോക്കിയുമായ മീര നന്ദനൊപ്പമുള്ള ചിത്രമാണ് കാവ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയുമുണ്ട്. കാവ്യ അതീവ സുന്ദരിയായിരിക്കുന്നെന്നും സിനിമയിലേക്കുള്ള തിരിച്ചു വരവാണോ ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് എന്നും ആരാധകര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login