കാറിടിച്ചു വീണ സ്കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ട കാര്‍ കണ്ടെത്തി…

0
470

പാലക്കാട്ട് കുട്ടിയെ ഇടിച്ചിട്ടശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഇറക്കിവിട്ടു കടന്നു കളഞ്ഞ കാര്‍ പോലീസ് കസ്റ്റഡിയിൽ എടുത്തു . മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റേതാണ് കാർ . ചിറ്റൂര്‍ നല്ലേപ്പിള്ളി സുദേവന്റെ മകന്‍ സുജിതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ഇടിച്ച കാറില്‍ തന്നെ ആശുപത്രിയിലേക്കു കൊണ്ട്  പോകും വഴി ഈ കാറില്‍ നിന്ന് കുട്ടിയെ ഇറക്കിവിടുകയായിരുന്നു  . കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു .