വനിതാ വെറ്റിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കത്തിച്ചു കൊന്ന കേസിലെ പ്രതികളെ നാല് പേരെയും പൊലീസ് വെടിവെച്ചുകൊന്നിരിക്കുകയാണ്… മനസ്സാക്ഷിയുള്ളവര്‍ക്ക് രാവിലെ സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെയാണ് ഇന്നുണ്ടായത്… കാരണം സംഭവം നടന്ന അതേ സ്ഥലത്ത്… അതേ റോഡില്‍ തന്നെ അത് ചെയ്ത ആ കാപാലികരെയും നമ്മുടെ നിയമപാലകര്‍ പകരത്തിന് പകരമെന്നോണം കൊന്നു കളഞ്ഞിരിക്കുന്നു… സാധാരണക്കാര്‍ ആഗ്രഹിച്ച ഒരു വിധി എന്നുതന്നെ പറയാം.. അത് കോടതിയില്‍ നിന്നല്ലാതെ നട്ടെല്ലുള്ള ആണ്‍കുട്ടികള്‍.. നമ്മുടെ തെലങ്കാന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് നടപ്പാക്കിയിരിക്കുകയാണ്.. രാത്രി.. ഒറ്റയ്‌ക്കൊരു സ്ത്രീയെ കാണുമ്പോള്‍ അവളെ എങ്ങനെ സുരക്ഷിതയായി ലക്ഷ്യ സ്ഥാനത്തെത്തിക്കണമെന്ന് ചിന്തിക്കുന്നതിന് പകരം അവളെ എങ്ങനെ ആക്രമിച്ച് കീഴ്‌പെടുത്താമെന്ന് ചിന്തിക്കുന്ന ഇത്തരം തലതെറിച്ച തലമുറ നശിക്കേണ്ടത് തന്നെയാണ് എന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹം.. ഈ ദൃശ്യങ്ങള്‍ അതു തന്നെയാണ് നമ്മളോട് പറയുന്നതും.. അവന്റെയല്ലെങ്കില്‍ അവനേപ്പോലെ അവന്റെ സഹോദരന്റെ അമ്മയോ പെങ്ങളോ ആയിരുന്നു ആ പെണ്‍കുട്ടിയെന്ന് അവന്‍ ഓര്‍ത്തില്ല.. കുറഞ്ഞപക്ഷം അവളെ സഹായിച്ചില്ലെങ്കിലും അവര്‍ക്ക് വെറുതെ വിടാമായിരുന്നു… അത് ചെയ്തില്ല… അപ്പോ കടുത്ത ശിക്ഷതന്നെ അനുഭവിച്ചേ തീരൂ.. കഴിഞ്ഞ മാസം ഇരുപത്തി എട്ടാം തീയതി ഹൈദരാബാദ് ഷംഷാബാദിലെ ദേശീയപാതയില്‍ വച്ചായിരുന്നു രാജ്യത്തെ നടുക്കിയ ആ മൃഗീയ കൊലപാതകം നടന്നത്… ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങിയ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയെയാണ് പ്രതികള്‍ മാനഭംഗപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചത്.. നാല് പ്രതികളും ചേര്‍ന്ന് മൃതശരീരം ലോറിയില്‍ കയറ്റി ഇരുപത് കിലോമീറ്റര്‍ അകലെ കൊണ്ടുപോയി പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിച്ച് കളയുകയായിരുന്നു.. സംഭവസ്ഥലത്ത് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപെടാന്‍ ശ്രമിക്കവെയാണ് പ്രതികളെ നാലു പേരെയും വെടിവയ്‌ക്കേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്.. മുഖ്യ പ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്ന കേശവുലു, ജോളു ശിവ എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊന്നത്… കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ദേശീയപാത 44 ല്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികളും കൊല്ലപ്പെട്ടു എന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം… വാര്‍ത്ത പുറത്തുവന്നതോടെ വന്‍ സന്തോഷ പ്രകടനങ്ങളാണ് രാജ്യമെങ്ങും നടക്കുന്നത്.. ജനങ്ങള്‍ തെരുവിറങ്ങി ലഡുവും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്ന കാഴ്ചകള്‍ സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നില്‍ക്കുകയാണ്.. എന്റെ മകളുടെ ആത്മാവിനു ഇനി ശാന്തി ലഭിക്കുമെന്നും, പോലീസിനും ഗവണ്‍മെന്റിനും നന്ദിയുണ്ടെന്നുമാണ് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അച്ഛന്റെ വാക്കുകള്‍.. മകള്‍ കൊല്ലപ്പെട്ട് 10 ദിവസം ആകുമ്പൊഴേക്കും ഇത്ര വേഗം തങ്ങള്‍ക്ക് നീതി ലഭിച്ചതില്‍ അതിയായ ആശ്വാസം ഉണ്ടെന്നുമാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചത്..

You must be logged in to post a comment Login