തീക്കോയി വെള്ളികുളത്ത് കഴിഞ്ഞ പ്രളയത്തില്‍ ഉരുൾ പൊട്ടലിൽ മരണപെട്ട ജോബിയുടെ ബൈക്കിന്റെ ഭാഗങ്ങള്‍ മാര്‍മല അരുവിയില്‍ കണ്ടെത്തി.
തീക്കോയി മാര്‍മല അരുവിക്കുഴിയില്‍ നിന്നാണ് ഇരാറ്റുപേട്ട നന്മകൂട്ടത്തിലെ ടീം അംഗങ്ങളായ അസര്കുട്ടി, നജീര്‍ ,ഫൈസല്‍ ,സാജിദ് എന്നിവര്‍ ഇന്നലെ ഉച്ചയോടെ ബൈക്കിന്റെ ഭാഗം കണ്ടെത്തിയത് . തുടര്‍ന്ന് ബൈക്കിന്റെ ഭാഗം കരക്കെത്തിച്ച് ഇരാറ്റുപേട്ട പോലീസിനു കൈമാറി.
മീനച്ചിൽ പഞ്ചായത്ത് ജീവനക്കാരനായിരുന്ന ചെമ്മലമറ്റം കണിയാംപടിക്കൽ ജോബി 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന്റെ അന്ന് വെള്ളികുളത്തെ തന്‍റെ ഭാര്യവീട്ടിലേക്കു പോകുമ്പോഴായിരുന്നു ഉരുൾപൊട്ടലിൽ അകപ്പെട്ടെത്.
പോലീസും ഫയർഫോഴ്സും ഈരാറ്റുപേട്ട നന്മക്കൂട്ടവും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ജോബിയുടെ ജീൻസിന്റെ ഭാഗവും പഴ്സും ഒരു കൈയും അല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

You must be logged in to post a comment Login