കര്‍ണ്ണാടകയില്‍ അധികാരമുറപ്പിച്ച് ബിജെപി.. 15 ല്‍ 12 സീറ്റുകളും ബിജെപിക്ക്

0
562

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നിലനിര്‍ത്തി. പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 12 സീറ്റുകളിലും ബിജെപി വിജയിച്ചു. ബിജെപി 12, കോണ്‍ഗ്രസ് 2, ജെഡിഎസ് 0, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍. കഴിഞ്ഞ തവണ വിജയിച്ച 9 സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.. യെല്ലാപുര, കഗ്വാഡ് എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.. വിജയമുറപ്പിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്, ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതരെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികളാക്കിയത്.