കഞ്ചാവുമാഫിയയുടെ ക്രൂരമര്‍ദനത്തിനിരയായി ജീവിതം തകര്‍ന്ന യുവാവ്

0
465

കഞ്ചാവു മാഫിയയ്‌ക്കെതിരെയും ലഹരിക്കെതിരെയും പ്രവര്‍ത്തിച്ചതിന് ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിരയായ യുവാവ് ശയ്യാവലംബിയായി നാളുകള്‍ തള്ളിനീക്കുന്നു. ഒരു കുടുംബത്തിന്റെ ഏകആശ്രയമായ കണ്ണൂര്‍ സ്വദേശി കമലാക്ഷനാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റ് മൃതപ്രായനായിക്കഴിയുന്നത്. ലഹരിക്കെതിരെയുള്ള കമലാക്ഷന്റെ പ്രവര്‍ത്തനങ്ങളാണ് കഞ്ചാവ് മാഫിയയുടെ ശത്രുതയ്ക്ക് കാരണമാക്കിയത്.