ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് രക്ഷിതാക്കള്‍ ഹോട്ടലില്‍ കയറി, ലോക്ക് ആയ കാറിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തത് ഫയർഫോഴ്‌സ്‌

0
482

 

ഒരു വയസുള്ള കുഞ്ഞിനെ കാറിൽ കിടത്തി ഉറക്കിയ ശേഷം മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. ശേഷം തിരികെ എത്തിയപ്പോൾ കാറിന്റെ ഡോർ തുറക്കാൻ സാധിക്കാഞ്ഞതോടെ കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു . ഫയര്‍ ഫോഴ്‍സ് സ്ഥലത്തെത്തിയാണ് തുടർന്ന് കുട്ടിയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ പിഒ ജംക്‌ഷനിലുള്ള ഹോട്ടലിനു മുന്നിലായിരുന്നു സംഭവം നടന്നത്.

കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സു വരുന്ന കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ‌