ഒമാനിൽ മഴ അതിശക്തം, സമീപ കാലത്തെ ഏറ്റവും വലിയ മഴക്കാലമാണ് രാജ്യത്ത് ലഭിക്കുന്നത് . ഒമാൻ സ്വദേശികള്‍ പറയുന്നത് അവരുടെ ജീവിതത്തില്‍ ഇത്ര കനത്ത മഴ ഒമാനില്‍ ഉണ്ടായിട്ടില്ലെന്നാണ്. ഇപ്പോൾ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ് . മസ്ക്കറ്റില്‍ അടുത്ത ആറു മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .
രാവിലെ ആറ് മുതല്‍ തലസ്ഥാനത്തുള്‍പ്പടെ ശക്തമായ മഴയാണ് ലഭിച്ചത്. നദികള്‍ നിറഞ്ഞു കവിഞ്ഞു പൊതുനിരത്തുകളിലെല്ലാം വെള്ളം കയറിയതോടെ സുരക്ഷാ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്തെത്തി. റാസ് അല്‍ ഹദ്ദ്, മസ്കറ്റ് , സീബ് എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മസ്കറ്റ് നഗരത്തില്‍ 42.8 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുകയുണ്ടായി. 31.2 മില്ലിമീറ്ററായിരുന്നു സീബിലും പരിസരങ്ങളിലും ലഭിച്ച മഴയുടെ അളവ്.
കാറ്റും മഴയും ശക്തമായതോടെ ആലിപ്പഴം വര്‍ഷിച്ചതും പ്രയാസം സൃഷ്ടിച്ചു. പൊലീസും സിവില്‍ ഡിഫന്‍സും മഴയെ തുടര്‍ന്നുണ്ടാകുന്ന കെടുതികള്‍ നേരിടാന്‍ തയാറായി നിലകൊണ്ടിട്ടുണ്ട്

You must be logged in to post a comment Login