ഒടുവിൽ തന്റെ പ്രണയം തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ !

0
443

ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പേസ് ബോളിങ് ഓൾറൗണ്ടർ ആയ ഹാർദിക് പാണ്ഡ്യ ഒടുവിൽ തന്റെ പ്രണയം തുറന്നുപറഞ്ഞു. പുതുവർഷപ്പിറവിക്കു തൊട്ടുപിന്നാലെയാണ് സെർബിയൻ സ്വദേശിയും  ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള പ്രണയം ഹാർദിക് പാണ്ഡ്യ തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് താരം ഗോസിപ്പുകൾക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആദ്യമായാണ് ഹാർദിക് പാണ്ഡ്യ നടാഷയുമൊന്നിച്ചുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാൻ’ (ഞാൻ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയട്ടെ ) എന്ന വരികളോടൊണ് നടാഷയുമൊത്തുള്ള ചിത്രം പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ദുബായിൽ, ഒരു സ്വകാര്യ ബോട്ടിൽ നടാഷയോ‌ടു ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ നടാഷയും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട് .